ഉറി ആക്രമണം: അറസ്റ്റ് ചെയ്ത പാക് ബാലന്മാരെ ഇന്ത്യ വിട്ടയച്ചു

ലാഹോര്‍: ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്ത രണ്ട് പാക് ബാലന്മാരെ ഇന്ത്യ മോചിപ്പിച്ചു. ആറുമാസത്തെ തടവിനുശേഷം വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇവര്‍ കുടുംബത്തോടു ചേര്‍ന്നു. ഫൈസല്‍ ഹുസൈന്‍ അവാന്‍, അഹ്സന്‍ ഖുര്‍ഷീദ് എന്നിവരെയാണ് കശ്മീരില്‍വെച്ച് സൈന്യം അറസ്റ്റ് ചെയ്തത്.

പഠനകാര്യത്തില്‍ വീട്ടുകാരുടെ സമ്മര്‍ദം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ കുട്ടികള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. തുടര്‍ന്ന് വാഗാ അതിര്‍ത്തിയില്‍വെച്ച് അതിര്‍ത്തി സുരക്ഷസേന ഇരുവരെയും പാകിസ്താന്‍ റേഞ്ചേഴ്സിന് കൈമാറി. മക്കളെ തിരിച്ചുനല്‍കിയ സര്‍ക്കാറിന് ഇരുവരുടെയും മാതാപിതാക്കള്‍ നന്ദി പറഞ്ഞു.

സെപ്റ്റംബര്‍ 23നാണ് ഇവരെ ഉറിയിലെ അങ്കൂര്‍ പോസ്റ്റില്‍വെച്ച് അതിര്‍ത്തി സുരക്ഷസേന അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ എന്‍.ഐ.എ ആസ്ഥാനത്തത്തെിച്ച ഇവരെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഉറി ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്ന ലശ്കറെ ത്വയ്യിബ അംഗങ്ങളാണോ ഇവരെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചത്.

Tags:    
News Summary - uri attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.