ഉറി ആക്രമണം: നാലു പാക് ഭീകരര്‍ അതിര്‍ത്തി കടന്നത് കോണി ഉപയോഗിച്ച്

ന്യൂഡല്‍ഹി: കഴിഞ്ഞമാസം 18ന് നടന്ന 19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പാക് ഭീകരരില്‍ നാലു പേര്‍ അതിര്‍ത്തി കടന്നത് കോണികള്‍ ഉപയോഗിച്ചെന്ന് തെളിഞ്ഞു. പാക് അധീന കശ്മീരിലെ സലാമാബാദിനടുത്തുള്ള നിയന്ത്രണരേഖയിലെ വൈദ്യുതീകരിച്ച വേലി കടക്കാനാണ് ഇവര്‍ കോണികള്‍ ഉപയോഗിച്ചതെന്ന് ഇന്ത്യന്‍ സൈന്യത്തിന്‍െറ അന്വേഷണത്തിലാണ് വ്യക്തമായത്.
അതിര്‍ത്തിക്കിരുവശത്തും കോണികള്‍ സ്ഥാപിച്ചശേഷമായിരുന്നു നുഴഞ്ഞുകയറ്റം. അതിര്‍ത്തിവേലിയിലെ ചെറിയ വിടവിലൂടെ ഒരാള്‍ ആദ്യം കടന്നു. മറ്റു മൂന്നുപേരുടെ കൈവശവും ആക്രമണത്തിനാവശ്യമായ ആയുധങ്ങളും മറ്റുമുണ്ടായിരുന്നതിനാല്‍ ഈ വിടവിലൂടെ കടക്കുക സാധ്യമായിരുന്നില്ല. ആദ്യം കടന്നയാള്‍ ഒപ്പം കൊണ്ടുവന്ന കോണി ഇന്ത്യയുടെ ഭാഗത്ത് സ്ഥാപിച്ചു. മറ്റു മൂന്നു പേരും പാക് ഭാഗത്തുവെച്ച കോണി വഴി കയറി ഇന്ത്യയുടെ ഭാഗത്തെ കോണിയിലൂടെ ഇറങ്ങുകയായിരുന്നു. കോണികള്‍ ഭീകരരുടെ വഴികാട്ടിയായി ഉണ്ടായിരുന്ന മുഹമ്മദ് കബീര്‍, ബഷാറത്ത് എന്നിവര്‍ കൈവശം മടക്കിയയക്കുകയും ചെയ്തു.

 

Tags:    
News Summary - Uri attack Terrorists scaled Line of Control fence using ladder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.