ഉറി ഭീകരാക്രമണം: ലഷ്​കറെ ത്വയ്യിബ ഉത്തരവാദിത്തമേറ്റെടുത്തതായി റിപ്പോർട്ട്​

ന്യൂഡൽഹി: ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തി​​െൻറ ഉത്തരവാദിത്തം പാകിസ്​താനിലെ ഭീകര സംഘടനയായ ലഷ്​കറെ ത്വയിബ എറ്റെടുത്തതായി നവമാധ്യമങ്ങളിൽ പ്രചരണം. കഴിഞ്ഞ മാസം നടന്ന ഭീകരാ​ക്രമണത്തിൽ 20 ഇന്ത്യൻ  ​സൈനികരാണ്​ കൊല്ലപ്പെട്ടത്​.

ഉറിയിൽ ആക്രമണം നടത്തുന്നതിനിടെ സൈനിക  നടപടിയിൽ കൊല്ലപ്പെട്ട ഭീകരരെ അനുസ്​മരിക്കുന്ന പരിപാടി പഞ്ചാബിലെ ഗുരുജൻവാലയിൽ നടന്നിരുന്നു. ലഷ്​കറെ ത്വയിബയുടെ മാതൃസംഘടനയായ ജമാ അത്ത​ുദ്ദഅ്​വയുടെ നേതൃത്വത്തിലാണ്​ അനുസ്​മരണ പരിപാടികൾ നടന്നത്​. ഇൗ പരിപാടിയുമായി ബന്ധപ്പെട്ട പോസ്​റ്ററുകൾ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​. ഇതിലാണ്​ ഉറി ആക്രമണത്തി​​െൻറ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പരാമർശമുള്ളത്​. ജമാ അത്ത​ുദ്ദഅ്​വ നേതാവ്​ ഹാഫീസ്​ സെയ്​തും പരിപാടികളിൽ പ​െങ്കടുത്തതായി പോസ്​റ്ററുകളിൽ പറയുന്നു.

ലഷ്​കറെ ത്വയ്യിബ കമാൻഡർ മുഹമദ്​ അനസ്​ ഉറി ഭീകരാക്രമണത്തിനിടെ രക്തസാക്ഷിയായെന്ന്​ പോസ്​റ്ററുകൾ പറയുന്നു. 177 ഇന്ത്യൻ സൈനികരെ ഭീകരാക്രമണത്തിൽ വധിച്ചതായും അവർ  അവകാശപ്പെടുന്നുണ്ട്​.

 

Tags:    
News Summary - Uri attack; lashkar e taiba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.