കാബിനറ്റ്​ പദവി ലഭിച്ചില്ല; ശിവസേന എം.എൽ.എ മന്ത്രിസ്ഥാനം രാജിവെച്ചു

മുംബൈ: കാബിനറ്റ്​ പദവി ലഭിക്കാത്തതിനെ തുടർന്ന്​ ശിവസേന എം.എൽ.എ മന്ത്രിസ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്​. ശി വസേന എം.എൽ.എ അബ്​ദുൽ സത്താർ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്ക്​ രാജി കത്ത്​ അയച്ചുവെന്ന വാർത്തകളാണ്​ പുറത്ത്​ വരുന്നത്​. ശിവസേനയിലെ ഏക മുസ്​ലിം അംഗമാണ്​ സത്താർ. വാർത്തകൾ സേന നിഷേധിച്ചിട്ടുണ്ട്​.

അശോക്​ ചവാനും ആദിത്യ താക്കറെക്കുമൊപ്പം അബ്​ദുൽ സത്താറും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തിരുന്നു. എന്നാൽ, ചവാനും താക്കറെക്കും കാബിനറ്റ്​ പദവി ലഭിച്ചപ്പോൾ സത്താറിന്​ ലഭിച്ചില്ല. 2019ലാണ്​
കോൺഗ്രസ്​ വിട്ട്​് സത്താർ ശിവസേനയിൽ ചേർന്നത്​. ഔറംഗബാദിലെ സിലോഡ്​ സീറ്റിൽ നിന്നാണ്​ അദ്ദേഹം ജയിച്ചത്​.

സത്താറി​​െൻറ രാജിക്കത്ത്​ ലഭിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രിയുടെ ഓഫീസ്​ പ്രതികരിച്ചു. ശിവസേനയുടെ രാജ്യസഭ എം.പി അനിൽ ദേശായിയും വാർത്തകൾ നിഷേധിച്ചിട്ടുണ്ട്​.

Tags:    
News Summary - Upset Shiv Sena MLA Abdul Sattar quits over junior berth in Maharashtra gov-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.