Posted On
date_range Updated On
date_range തലമുടി വെട്ടിയൊതുക്കിയപ്പോൾ നീളംകുറഞ്ഞു; മനംനൊന്ത് 13കാരൻ ജീവനൊടുക്കി
താനെ: തലമുടിവെട്ടിയൊതുക്കിയപ്പോൾ നീളംകുറഞ്ഞുപോയതിൽ മനംനൊന്ത് 13കാരൻ ജീവനൊടുക്കി. താനെയിലെ ഭയന്തർ മേഖലിയിൽ നവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ബന്ധുക്കളിലൊരാളാണ് കുട്ടിയെ മുടി വെട്ടിയൊതുക്കാൻ കൊണ്ടുപോയതെന്ന് കുടുംബം അറിയിച്ചു. മുടി നീളം കുറഞ്ഞുപോയതിൽ വിഷമിച്ച എട്ടാംക്ലാസുകാരൻ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 11.30 ഓടെ കുട്ടി ഫ്ലാറ്റിന്‍റെ 16ാം നിലയിൽ കുളിമുറിയുടെ ജനാല വഴി താഴേക്ക് ചാടുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.