ലഖ്നോ: ഉത്തർപ്രദേശിലെ മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടികൾ ചിത്രീകരിക്കാൻ യോഗി ആദിത്യനാഥ് സർക്കാറിെൻറ നിർദേശം.യു.പി മദ്രസ ശിക്ഷ പരിഷത്താണ് ഇതുസംബന്ധിച്ച സർക്കുലർ ഇറക്കിയത്. സ്വാതന്ത്ര്യദിനത്തിൽ നടക്കുന്ന പരിപാടികളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യണമെന്നാണ് സർക്കുലറിലെ നിർദേശം.
ഇതിനൊപ്പം സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിക്കാനും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ് സ്വാതന്ത്ര്യദിനത്തിൽ സാംസ്കാരിക പരിപാടികൾ നടത്താൻ നിർദേശിക്കുന്നത്.
യു.പിയിലെ വിവിധ ജില്ലകളിലുള്ള ന്യൂനപക്ഷ ക്ഷേമ ഒാഫീസർമാർ മദ്രസകളിൽ നടക്കുന്ന സ്വാതന്ത്ര്യദിനത്തിൽ ഫോേട്ടാകളും വീഡിയോകളും ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഏകദേശം 8,000 മദ്രസകളാണ് യു.പിയിൽ മദ്രസ ശിക്ഷ പരിഷത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.