യു.പി സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും മാതൃകയായി -യോഗി ആദിഥ്യനാഥ്​

സഹരൻപൂർ: നാലരവർഷ​ത്തെ തന്‍റെ ഭരണത്തിലൂടെ ഉത്തർപ്രദേശ്​ സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും മാതൃകയായി മാറിയെന്ന് യോഗി ആദിത്യനാഥ്. സഹറൻപൂരിലെ പുൻവർകയിൽ മാ ശാകുംഭരി സർവകലാശാലയുടെ ശിലാസ്​ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലര വർഷമായി ക്രമസമാധാന രംഗത്ത് മികച്ച മാതൃകയാണ്​ സംസ്ഥാനം. ഒരു കലാപത്തിനും അവസരം നൽകാത്തവിധം സാമൂഹ്യാന്തരീക്ഷം ശാന്തമാണ്. എല്ലാവരും ഒത്തുചേർന്ന് ഈദും ഹോളിയും ദുർഗ്ഗാപൂജയും ജന്മാഷ്ടമിയും ആഘോഷിച്ചു. 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാവുകയാണ്​ -ആദിത്യ നാഥ്​ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനകാര്യത്തിൽ എല്ലാവരുടേയും പിന്തുണയോടെ മുന്നേറാനാകുന്നതിൽ ഏറെ അഭിമാനമുണ്ട്​. മുഖ്യമന്ത്രി എന്ന നിലയിൽ കാലാവധി തീരാൻ മാസങ്ങൾമാത്രമാണ് ബാക്കി. വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിലാണ് ശ്രദ്ധ. ലോകം ഉറ്റുനോക്കുന്ന തീർത്ഥാടനകേന്ദ്രമായും വ്യവസായ കേന്ദ്രമായും ഉത്തർപ്രദേശ് മാറിക്കൊണ്ടിരിക്കുന്നു. ആരോഗ്യ സർവ്വകലാശാലകൾ സ്ഥാപിച്ചു. പ്രതിരോധ ഇടനാഴിയും ദേശീയ പാതകളും എക്‌സപ്രസ്സ് ഹൈവേകളും യുദ്ധകാലാടിസ്ഥാനത്തിലാണ് പൂർത്തിയായത്. ഫിലിംസിറ്റിയിലൂടെ പുതുതലമുറയ്‌ക്കും കലാകാരന്മാർക്കും ഇന്ത്യയിലെ മികച്ച സൗകര്യമാണ് ഉത്തർപ്രദേശ് ഒരുക്കുന്നത്. ​ രാജ്യം സുരക്ഷിതമായ കൈകളിലാണെന്ന ജനങ്ങളുടെ വിശ്വാസമാണ്​ ഈ നേട്ടത്തിന്​ പിന്നിൽ. മുൻ ഭരണകൂടങ്ങൾ വികസനകാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നും ആദിത്യ നാഥ്​ പറഞ്ഞു. 

Tags:    
News Summary - UP's law and order is a model for the country - Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.