ജെ.ഡി.യു വിടാൻ ഉപേന്ദ്ര കുഷ് വാഹക്ക് സ്വാതന്ത്ര്യമുണ്ട് -നിതീഷ് കുമാർ

ന്യൂഡൽഹി: ജനതാദൾ യുനൈഡ് നേതാവ് ഉപേന്ദ്ര കുഷ് വാഹക്ക് പാർട്ടി വിടാൻ സ്വാതന്ത്ര്യമുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തനിക്കെതിരെ ആരെങ്കിലും സംസാരിക്കുകയാണെങ്കിൽ അതിനർഥം അയാൾ മറ്റൊരു പാർട്ടിയുമായി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

നിതീഷിനെ വിമർശിച്ച് ജെ.ഡി.യു പാർലമെന്‍ററി ബോർഡ് ചെയർമാൻ കൂടിയായ ഉപേന്ദ്ര കുഷ് വാഹ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിന്‍റെ പരാമർശം.

'തനിക്കെതിരെ ആരെങ്കിലും ദിനം പ്രതി സംസാരിക്കുകയാണെങ്കിൽ അതിനർഥം അയാൾ മറ്റൊരു പാർട്ടിയുമായി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ്'-നിതീഷ് കുമാർ പറഞ്ഞു. ഉപേന്ദ്ര കുഷ് വാഹയുടെ നിലപാടിന് പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു. ഉപേന്ദ്ര കുഷ് വാഹ രണ്ടുതവണ പാർട്ടി വിട്ടത് പരാമർശിച്ച നിതീഷ് ഇത് മൂന്നാം തവണയാണ് അദ്ദേഹം പാർട്ടിയിലേക്ക് തിരിച്ചുവന്നതെന്നും പറഞ്ഞു.

നേരത്തെ, ബിഹാറിൽ പാർട്ടി ദുർബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നിലവിലെ പാർട്ടിയുടെ അവസ്ഥ നിതീഷ് കുമാറിനെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം അത് അവഗണിക്കുകയാണ് ചെയ്തതെന്നും ഉപേന്ദ്ര കുഷ് വാഹ പറഞ്ഞിരുന്നു. ജെ.ഡി.യു പാർലമെന്‍ററി ബോർഡ് ചെയർമാൻ പദവിയുണ്ടായിട്ടും തനിക്ക് ഒന്നിനും അധികാരമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    
News Summary - Upendra Kushwaha free to leave JDU, says Bihar CM Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.