ഉത്തർപ്രദേശിൽ ആശുപത്രി മോർച്ചറിയിൽ സ്​ത്രീയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ ആശുപത്രി മോർച്ചറിയിൽ സ്​ത്രീയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിൽ. അസം​ഗ്രാഹിലാണ്​ അപകടത്തിൽ മരിച്ച സ്​ത്രീയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്​. അപകടത്തിൽ മരിച്ച സ്​ത്രീയെ തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന്​ നാല്​ ദിവസമായി മൃതദേഹം മോർച്ചറിയിൽ തന്നെയായിരുന്നു.

ഏപ്രിൽ 29നാണ്​ അപകടത്തി​ൽപ്പെട്ട സ്​ത്രീയെ ബൽറാംപൂരിലെ മണ്ഡാലയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ചികിത്സക്കിടെ ഇവർ അടുത്ത ദിവസം മരിച്ചു. തുടർന്ന്​ ആശുപത്രി അധികൃതർ മൃതദേഹം പോസ്​റ്റ്​മാർട്ടത്തിനായി മോർച്ചറിയിലേക്ക്​ മാറ്റി. മരണവിവരം പൊലീസിനെ അറിയിക്കുകയും ചെയ്​തു.

എന്നാൽ, ഇക്കാര്യത്തിൽ പൊലീസി​െൻറ ഭാഗത്ത്​ നിന്നും തുടർ നടപടികളുണ്ടായില്ല. ​ആശുപത്രി അധികൃതർ മൃതദേഹത്തി​െൻറ പോസ്​റ്റ്​മാർട്ടവും നടത്തിയില്ല. നാല്​ ദിവസത്തിന്​ ശേഷം മോർച്ചറിയിലെത്തിയപ്പോൾ മൃതദേഹം ഉറുമ്പരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ത്വരിത നടപടികളുമായി അധികൃതർ രംഗത്തെത്തി. മൃതദേഹത്തി​െൻറ പോസ്​റ്റ്​മാർട്ടം നടത്തുമെന്നും സംസ്​കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.

Tags:    
News Summary - UP: Woman’s body left in hospital mortuary for 4 days, eaten by rats and ants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.