മരുമകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ

ന്യൂഡൽഹി: മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ. ഭർത്താവ് ഉറങ്ങുമ്പോഴാണ് ഇവർ കൊലപാതകം നടത്തിയത്. ആഗസ്റ്റ് 14നാണ് തേജേന്ദർ സിങ് കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയാണ് പ്രതിയെന്ന് വ്യക്തമായത്.

അജ്ഞാതരായ സംഘമെത്തി കൊലപാതകം നടത്തിയെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ​പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ഇയാളുടെ ഭാര്യ മിതിലേഷ് ദേവിയാണ് കൊലപാതകത്തിന് പിന്നി​ലെന്ന് വ്യക്തമായി.

തുടർച്ചയായി മൊഴിമാറ്റികൊണ്ടിരുന്ന മിതിലേഷ് ദേവി വിശദമായി ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്. 19കാരിയായ മരുമകളെ ഭർത്താവ് പീഡിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് അവർ മൊഴി നൽകി.

Tags:    
News Summary - UP woman slits husband's throat to save daughter-in-law from sexual abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.