'ബ്രഹ്മോസ് മിസൈൽ ലഖ്നോവിൽ നിർമിക്കും'; യു.പിയെ പ്രതിരോധ കേന്ദ്രമാക്കി മാറ്റുമെന്ന് യോഗി

ലഖ്നോ: യു.പിയെ ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈൽ ലഖ്നോവിൽ നിർമിക്കുമെന്നും യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കപ്പെടുമെന്നും യോ​ഗി പറഞ്ഞു. ബ്രഹ്മോസ് മിസൈൽ നിർമാണ യൂനിറ്റിന്‍റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പമെന്‍റ് ഓർ​ഗനൈസേഷൻ ലാബിന്‍റേയും ശിലസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും സന്ദേശം നൽകുന്ന രാജ്യമാണെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും യോഗി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ യോഗി ഇന്ന് നിർവഹിക്കുന്നുണ്ട്. വൈകീട്ട് പ്രയാ​ഗ് രാജിലെത്തി പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭൂമി പൂജ നിർവഹിക്കും. മാഫിയകളിൽ നിന്ന് പിടിച്ചെടുക്കുന്ന ഭൂമികളിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് യോ​ഗി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - UP to become Defence hub, BrahMos will be manufactured in Lucknow: CM Yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.