ആഡംബര ജീവിതത്തിന്​ മുത്തച്​ഛൻെറ അക്കൗണ്ടിൽ നിന്ന്​ 15 ലക്ഷം മോഷ്​ടിച്ച കൗമാരക്കാരൻ അറസ്​റ്റിൽ

ലഖ്​നോ: ആഡംബര ജീവിതത്തിനായി മുത്തച്​ഛൻെറ അക്കൗണ്ടിൽ നിന്ന്​ 15 ലക്ഷം രൂപ മോഷ്​ടിച്ച കൗമാരക്കാരൻ അറസ്​റ്റിൽ. ഇ-വാലറ്റിലേക്ക്​ പണം മാറ്റിയാണ്​ തട്ടിപ്പ്​ നടത്തിയത്​. വിരമിച്ച എയർഫോഴ്​സ്​ ഉദ്യോഗസ്ഥനായ രാജ റാം പണം നഷ്​ടമായെന്ന്​ പൊലീസിൽ പരാതി നൽകിയതോടെയാണ്​ പേരക്കുട്ടിയുടെ തട്ടിപ്പ്​ പുറംലോകമറിഞ്ഞത്​.

മാർച്ച്​ മുതൽ ആഗസ്​റ്റ്​ വരെയുള്ള അഞ്ച്​ മാസ കാലയളവിലാണ്​ പണം നഷ്​ടമായത്​. ഷാഗഞ്ച്​ പൊലീസ്​ സ്​റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട​ പരാതി ലഭിച്ചതെന്ന്​ ആഗ്ര സീനിയർ പൊലീസ്​ സുപ്രണ്ട്​ ബാബ്ലു കുമാർ പറഞ്ഞു. ബാങ്ക്​ ഇടപാടുകളുമായി ബന്ധപ്പെട്ട്​ ഫോൺകോളുകളോ ഒ.ടി.പിയോ മൊബൈൽ നമ്പറിലേക്ക്​ വന്നില്ലെന്ന്​ രാജാ റാം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന്​ ജില്ലാ സൈബർ ക്രൈം സെല്ലിലേക്ക്​ ഇത്​ കൈമാറുകയും അന്വേഷണത്തിൽ പേരക്കുട്ടിയുൾ​െപ്പടെ പിടിയിലാവുകയുമായിരുന്നു.

രാജ റാമിൻെറ അക്കൗണ്ടിൽ നിന്ന്​ വ്യാജ സിം കാർഡ്​ ഉപയോഗിച്ച്​ ഉണ്ടാക്കിയ പേടിഎം, മൊബിവിക്​ തുടങ്ങിയ വാലറ്റുകളിലേക്കാണ്​ പണം മാറ്റിയത്​. ആദ്യം ഇയാളുടെ മരുമകളു​ടെ അക്കൗണ്ടിലേക്കും​ അവിടെ നിന്ന്​ വാലറ്റുകളിലേക്കും പണം മാറ്റുകയായിരുന്നു.

രാജ റാമിൻെറ പേരക്കുട്ടിയും ഇയാൾക്ക്​ സഹായം നൽകിയ കൃഷ്​ണ, മോഹിത്​ സോളങ്കി എന്നിവരെല്ലാം പൊലീസ്​ പിടിയിലായിട്ടുണ്ട്​. ചെറു തുകകളായാണ്​ അക്കൗണ്ടിൽ നിന്ന് പണം​ തട്ടിയത്​. മൊബൈലിലേക്ക്​ വന്ന ഒ.ടി.പിയും പണം പിൻവലിച്ചത്​ തെളിയിക്കുന്ന എസ്​.എം.എസുകളും പേരക്കുട്ടി ഡിലീറ്റ്​ ചെയ്യുകയായിരുന്നു.

Tags:    
News Summary - UP Teen Transfer 15 Laksh from grandfather account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.