സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക് പോസ്റ്റ്; യു.പിയിൽ കോളജ് പ്രഫസർ ജയിലിൽ

ലഖ്നോ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കോളജ് പ്രഫസര്‍ കോടതിയില്‍ കീഴടങ്ങിയതിനെ തുടർന്ന് ജയിലിലേക്കയച്ചു. പ്രഫസർ ശഹരിയാർ അലിയാണ് കോടതിയിൽ കീഴടങ്ങിയത്. ഇദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. എസ്.ആര്‍.കെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയാണ് ശഹരിയാര്‍ അലി.

സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് മാർച്ചിലാണ് പ്രഫസർക്കെതിരെ ഫിറോസാബാദ് പൊലീസ് കേസെടുത്തത്. പിന്നാലെ കോളജിൽ നിന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.

അറസ്റ്റ് തടയണമെന്നുള്ള ഹരജി ഈ മാസമാദ്യം സുപ്രീംകോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ മേയിൽ അലഹബാദ് ഹൈകോടതിയും തള്ളിയിരുന്നു. 

Tags:    
News Summary - UP Professor Jailed For Obscene Facebook Post About Union Minister Smriti Irani:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.