പൊലീസ് യൂനിഫോമിൽ റീൽസ് ചെയ്യാൻ പാടില്ല -മാർഗനിർദേശങ്ങളുമായി യു.പി

ലഖ്നോ: ഉത്തർ പ്രദേശിൽ പൊലീസുകാർ ഡ്യൂട്ടിക്കിടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. യൂനിഫോം ധരിച്ച് ഇൻസ്റ്റഗ്രാമിൽ റീൽസ് ഉണ്ടാക്കി പോസ്റ്റ് ചെയ്യാൻ പാടില്ലെന്നതടക്കമാണ് നിർദേശങ്ങൾ.

ഡ്യൂട്ടിക്കിടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, ഔദ്യോഗിക രേഖകൾ പങ്കിടരുത്, ആക്ഷേപകരമായ കമന്‍റുകൾ പോസ്റ്റ് ചെയ്യരുത്.... ഇങ്ങനെ പോകുന്നു പുതിയ മാർഗനിർദേശങ്ങൾ. പൊലീസ് ഡയറക്ടർ ജനറൽ ശിപാർശ ചെയ്ത ഇവ സംസ്ഥാന സർക്കാർ അംഗീകരിച്ചു.

ലൈവിലും കോച്ചിങ് ക്ലാസുകളിലും വെബിനാറിലും പങ്കെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്നും നിർദേശമുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന, പട്ടികജാതി-പട്ടികവർഗ-ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന കമന്‍റുകൾ ഉണ്ടാകരുത് തുടങ്ങിയ നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - UP Police new social media policy bars making reels in uniform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.