ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയതിനെച്ചൊല്ലി ബന്ധുക്കളുടെ തര്‍ക്കം; മൂന്നു പേരെ വെട്ടിക്കൊന്നു

ലഖ്‌നോ: ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടിലേക്ക് നിക്ഷേപിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പൊലീസുകാരനെയും അമ്മയെയും സഹോദരിയെും ബന്ധുക്കളായ അയല്‍ക്കാര്‍ വെട്ടിക്കൊന്നു. ഉത്തര്‍ പ്രദേശിലെ ബന്ത ജില്ലയിലെ ചമ്രൗദിയിലാണ് സംഭവം.

യു.പി പൊലീസില്‍ കോണ്‍സ്റ്റബിളായ അഭിജിത്ത്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബന്ത ഐ.ജി പറഞ്ഞു. പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.

വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അഭിജിത്തിന്റെ വീട്ടിലേക്ക് തള്ളിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സംഭവം ചോദ്യം ചെയ്ത അഭിജിത്തിന്റെ സഹോദരിയെ അയല്‍പക്ക വീട്ടുകാര്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് കുടുബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തിരിച്ചുവന്ന ഇവര്‍ ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു.

സാമ്പത്തിക കാര്യങ്ങളിലെ പകയും സംഭവത്തിന് പിന്നിലുണ്ടാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.