ലഖ്നൗ: തന്‍റെ ഭരണകാലഘട്ടം ചരിത്രത്തിൽ എന്നെന്നും ഓർമിക്കപ്പെടുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർ പ്രദേശ് ഇപ്പോൾ ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്നും യോഗി പറഞ്ഞു.
തന്‍റെ മന്ത്രിസഭയുടെ റിപ്പോർട്ട് കാർഡ് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു യോഗി. മുൻ സർക്കാറിന്‍റെ കാലത്ത് ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത് അരാജകത്വം വിതക്കുകയായിരുന്നെന്നും യോഗി പറഞ്ഞു.
ഉത്തർപ്രദേശിൽ കഴിഞ്ഞ നാലരവർഷക്കാലം ഒറ്റ കലാപം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യോഗി പറഞ്ഞു. മുൻ സർക്കാറുകളെ ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പ്രസ്താവന.
'ഉത്തർപ്രദേശിൽ സുരക്ഷയും നല്ല ഭരണവും കാഴ്ചവെച്ച് നാലരവർഷക്കാലത്തെ ഭരണം പൂർത്തിയാക്കുകയെന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്തെക്കുറിച്ചുള്ള രാജ്യത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വന്നു. നേരത്തേ യു.പിയിൽ കലാപങ്ങൾ ഒരു പ്രവണതയായിരുന്നു. എന്നാൽ, കഴിഞ്ഞ നാലരവർഷക്കാലം ഒറ്റ കലാപം പോലും അരങ്ങേറിയില്ല' -യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.