ബലാത്സംഗശ്രമം പരാജയപ്പെട്ടു, എട്ടു വയസ്സുകാരനെ കൊന്ന് കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു

ലഖ്നോ: ബലാത്സംഗത്തിന് ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് എട്ടു വയസ്സുകാരനെ കൊന്ന് മൃതദേഹം കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചയാൾ പിടിയിൽ. ഉത്തർ പ്രദേശിലെ ബിലാസ്പൂരിലാണ് ക്രൂര കൊലപാതകം നടന്നത്. 21കാരനായ ശിവം എന്ന യുവാവാണ് പൊലീസിന്‍റെ പിടിയിലായത്.

കൊല്ലപ്പെട്ട കുട്ടിയുടെ പിതാവാണ് സംഭവം അറിയിച്ചതെന്നും പരാതി നൽകിയതെന്നും ബിലാസ്പൂർ പൊലീസ് പറഞ്ഞു. കുട്ടിയുടെ അയൽക്കാരനാണ് പ്രതി.

കരിമ്പിൻ തോട്ടത്തിലേക്ക് കുട്ടിയുമായി പോകുന്നത് പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രക്തത്തിൽ കുതിർന്ന കുട്ടിയുടെ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - UP Man Murders 8-Year-Old Boy Hides Body In Sugarcane Field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.