അയൽവാസിയുടെ വീട്ടിൽ കയറിയ പാമ്പിനെ പിടിച്ച് കഴുത്തിലിട്ടു; യുവാവിന് ദാരുണാന്ത്യം

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ പാമ്പ് പിടുത്തക്കാരൻ വിഷപ്പാമ്പിന്റെ കടിയേറ്റ് മരിച്ചു. ദേവേന്ദ്ര മിശ്ര എന്നയാളാണ് തന്റെ ഗ്രാമത്തിലെ അയൽവാസിയുടെ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടിയത്. ഉഗ്രവിഷമുള്ള പാമ്പിനെ രക്ഷിച്ച ശേഷം കഴുത്തിൽ ചുറ്റിയ പാമ്പുമായി മിശ്ര ഗ്രാമം ചുറ്റിനടന്നു.

മിശ്ര പാമ്പിനെ പിടികൂടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചെറിയ പെൺകുട്ടിയുടെ കഴുത്തിലും പാമ്പിനെ ഇട്ടുകൊടുക്കുന്നത് കാണാം. പാമ്പിനെ പിടികൂടി രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളെ കടിച്ചത്. കടിയേറ്റിട്ടും ആശുപത്രിയിൽ പോകാതെ പച്ചമരുന്നുകളും മറ്റും കഴിച്ച് ഇരിക്കുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം ഇയാൾ മരിച്ചു. 

Tags:    
News Summary - UP Man Bit While Showing Off Snake He Rescued, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.