ന്യൂഡൽഹി: വ്യാപാര ഉടമ്പടിയുടെ രൂപത്തിൽ ദേശീയ താൽപര്യം പണയം വെക്കാൻ പാടില്ലെന്ന് കോൺഗ്രസ്. അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറിൽ കർഷകരുടെ ജീവനോപാധി മാത്രമല്ല, രാജ്യത്തിന്റെ ഊർജസുരക്ഷയും ഡിജിറ്റൽ പരമാധികാരവും സാമ്പത്തിക സ്വാശ്രയത്വവും വരെ അടിയറ വെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് പാർട്ടി കുറ്റപ്പെടുത്തി. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, പാർട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ രൺദീപ് സിങ് സുർജേവാലയാണ് ഈ ആരോപണം ഉന്നയിച്ചത്.
രാജ്യത്തിന്റെ സ്വാശ്രയത്വം ദുർബലപ്പെടുത്തുന്ന ഒരു ഏർപ്പാടും 1.44 ശതകോടി ഇന്ത്യക്കാർ അംഗീകരിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാർഷിക വിപണി തുറന്നു കൊടുക്കാനും അമേരിക്കയുടെ ഭക്ഷ്യ, കാർഷികോൽപന്നങ്ങൾ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനുമാണ് ഇന്ത്യ സമ്മതിച്ചിരിക്കുന്നതെന്ന് സുർജേവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.