ലഖ്നൗ: പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ നാവിന് പാമ്പ് കടിയേറ്റു. വിഷബാധയേറ്റ ജിതേന്ദ്ര കുമാറിന്‍റെ (50) ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. യു.പിയിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം. റീൽസ് വൈറലാകാൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചത്.
വിഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുവെങ്കിലും പരിഹാസങ്ങളും രൂക്ഷ വിമർശനങ്ങളുമാണ് വിഡിയോക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
കുമാർ മദ്യപിച്ചിരുന്നതായും പുകവലിക്കുന്നതായും വിഡിയോയിൽ കാണാം. ജിതേന്ദ്ര കുമാർ പിടിച്ച പാമ്പിനെ കഴുത്തിൽ ചുറ്റുകയും പിന്നീട് ചുംബിക്കാൻ ശ്രമിക്കുക്കുകയും ചെയ്യുന്നതിനിടെയാണ് കടിയേറ്റത്. അയാൾ തന്റെ നാവ് പാമ്പിന് നേരെ നീട്ടിയപ്പോൾ നാവിൽ കടിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകുന്നേരം കൃഷിസ്ഥലത്തിന് സമീപത്തെ മതിലില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്ന് ഗ്രാമത്തലവന്‍ ജയ്കിരത് സിങ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ കുമാര്‍ പാമ്പിനെ പിടികൂടി.'അയാള്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു. അതിനിടെ പാമ്പ് അയാളുടെ നാവില്‍ കടിച്ചു. അതോടെ കുമാര്‍ പാമ്പിനെ കൈവിട്ടതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.