കഫീൽ ഖാനെതിരായ യു.പി സർക്കാറിൻെറ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കഫീൽ ഖാനെതിരായി ഉത്തർപ്രദേശ്​ സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. കഫീലിനെതിരെ എൻ.എസ്​.എ ചുമത്തുന്നത്​ തടഞ്ഞ അലഹബാദ്​ ഹൈകോടതി വിധിക്കെതിരായാണ്​ സുപ്രീംകോടതിയിൽ യു.പി സർക്കാർ ഹരജി നൽകിയത്​. ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ്​ ഹരജി തള്ളിയത്​.

ഹൈകോടതിയിൽ നിന്നുണ്ടായ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ പ്രോസിക്യൂഷനെ സ്വാധീനിക്കരുതെന്നും സുപ്രീംകോടതി വ്യക്​തമാക്കി.

കഴിഞ്ഞ സെപ്​റ്റംബർ ഒന്നിന്​ കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലിട്ട യു.പി സർക്കാറിൻെറ നടപടി അലഹാബാദ്​ ഹൈകോടതി റദ്ദാക്കിയിരുന്നു. കഫീലിൻെറ തടവ്​ നിയമവിരുദ്ധമെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു അലഹാബാദ്​ ഹൈകോടതിയു​െട നടപടി. അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ നടന്ന സി.എ.എ പ്രതിഷേധങ്ങളിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കഴിഞ്ഞ ജനുവരിയിൽ കഫീൽ ഖാനെ അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന്​ ദേശീയ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു.

Tags:    
News Summary - UP Loses Case In Top Court Seeking Tough Charges For Dr Kafeel Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.