യു.പി സർക്കാർ നില​​െകാള്ളുന്നത് സ്​ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്​ - യോഗി ആദിത്യനാഥ്​

​ലഖ്​നോ: ഉത്തർപ്രദേശ്​ സർക്കാർ നിലകൊള്ളുന്നത്​ പെൺകുട്ടികളുടെയും സ്​ത്രീകളുടെയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനാണെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക്​ മാതൃകാപരമായ ശിക്ഷയാകും നൽകുകയെന്നും യോഗി ട്വിറ്ററിലൂടെ അറിയിച്ചു. ഹാഥറസ്​ കൂട്ടബലാത്സംഗക്കൊലയിൽ യു.പി സർക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹച​ര്യത്തിലാണ്​ യോഗിയുടെ പ്രതികരണം.

''ഉത്തർപ്രദേശിൽ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുമെന്ന്​ ചിന്തിക്കുന്നവർ പോലും നശിപ്പിക്കപ്പെടും. അവർക്ക് നൽകുന്ന ശിക്ഷ മറ്റുള്ളവർക്ക് ഒരു മാതൃകയാകും. സ്ത്രീ സുരക്ഷക്കും ശാക്തീകരണത്തിനും യു. പി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ, ഇതാണ്​ ഞങ്ങളുടെ വാഗ്ദാനം'' -യോഗി ട്വീറ്റ്​ ചെയ്​തു.

ഹാഥരസ്​ സംഭവത്തിൽ യോഗി സർക്കാറിനെതിരെ 'യു.പി സർക്കാർ നാണക്കേട്​', 'പെൺകുട്ടികളെ കത്തിക്കൂ, പെൺകുട്ടികളെ രക്ഷിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങൾ രാജ്യവ്യാപകമായി ഉയർന്നിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെ സംസ്​കരിച്ച യു.പി പൊലീസി​െൻറ നടപടിക്കെതിരെയും രാഷ്​ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും ഹാഥറസിലേക്ക്​ അടുപ്പിക്കാത്ത നടപടിക്കെതിരെയും രൂക്ഷവിമർശനമാണ്​ ഉയരുന്നത്​.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.