അമേഠിയിൽ ദലിത് പെൺകുട്ടിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച കോൺഗ്രസ്​ നേതാവ്​ അറസ്റ്റിൽ

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ 16കാരിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ യു.പിയിലെ കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലല്ലുവിന്‍റെ നേതൃത്വത്തിൽ രാംലീല മൈദാനിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം രാജീവ് ഗാന്ധി ട്രൈ സെക്ഷനിൽ അവസാനിക്കുകയും അവിടെ പ്രതിഷേധക്കാർ ധർണ്ണ ഇരിക്കുകയും ചെയ്തു.

തുടർന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ഇതിനെ തുടർന്നാണ്​ ലല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്​. അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനും റോഡിൽ കുത്തിയിരുന്നതിനുമാണ് അറസ്റ്റ് ചെയ്തെന്ന് അമേഠി പൊലീസ് സൂപ്രണ്ട് ദിനേഷ് സിംഗ് പറഞ്ഞു.

സംഭവത്തിൽ യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊണ്ട് 24 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോണൺഗ്രസ് ജനറൽ സെക്രട്ടറിയും യു.പിയിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് സംഭവത്തിലെ മൂന്ന് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്​. 

Tags:    
News Summary - up congress chief arrested during protest on amethi dalit girls assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.