ഐ.എസ്​ പ്രവർത്തകൻ യൂസഫ്​ ഖാനെ യു.പി ഭീകര വിരുദ്ധസേന ഇന്ന്​ ചോദ്യം ചെയ്യും

ലഖ്​നോ: അറസ്​റ്റിലായ ഐ.എസ് പ്രവർത്തകൻ യൂസഫ്​ ഖാനെ ഉത്തർപ്രദേശ്​ ഭീകര വിരുദ്ധ സേന ഇന്ന്​ ചോദ്യം ചെയ്യും. യു.പിയിലെ ബൽറാംപൂരിൽ വെച്ചാണ്​ ഡൽഹി പൊലീസ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​.

ഐ.എസ് ലക്ഷ്യമിട്ട വ്യക്തികളേയും അവർ ആക്രമിക്കാൻ പദ്ധതിയിട്ട സ്ഥലങ്ങളേയും സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിനായാണ്​​ യൂസഫ്​ ഖാനെ ചോദ്യം ചെയ്യുന്നതെന്ന് യു.പി പൊലീസിലെ​ ഭീകര വിരുദ്ധ സേന വ്യക്തമാക്കി.

ഈ മാസം 21ന്​ ആണ്​​ ഡൽഹി പൊലീസിൻെറ സ്​പെഷ്യൽ സെൽ യൂസഫ്​ ഖാനെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടുന്നത്​. നിരവധി സ്​ഫോടന വസ്​തുക്കൾ യൂസഫ്​ ഖാനിൽ നിന്ന്​ പിടി​ച്ചെടുത്തിരുന്നു​.

Tags:    
News Summary - UP ATS to question ISIS operative Yusuf Khan today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.