Posted On
date_range Updated On
date_range സത്യപ്രതിജ്ഞക്ക് മണിക് സർക്കാറിനെ ക്ഷണിച്ച് ബി.ജെ.പി
അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സർക്കാറിനെ ബിപ്ലബ് കുമാർ ദേബിെൻറ സത്യപ്രതിജ്ഞക്ക് ഒൗദ്യോഗികമായി ക്ഷണിച്ച് ബി.ജെ.പി. സി.പി.എം ഒാഫീസിലെത്തിയാണ് ബി.ജെ.പി നേതാവ് രാം മാധവ് മണിക് സർക്കാറിനുള്ള ക്ഷണം കൈമാറിയത്. നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാറും രാം മാധവിനൊപ്പമുണ്ടായിരുന്നു.
അതേ സമയം, ബി.ജെ.പി ത്രിപുരയിൽ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ബി.ജെ.പിയുടെ ക്ഷണം മണിക് സർക്കാർ സ്വീകരിച്ചുവെന്നായിരുന്നു രാം മാധവിെൻറ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞയുടൻ പാർട്ടി ഒാഫീസിലേക്ക് താമസം മാറ്റിയ മണിക് സർക്കാറിെൻറ നടപടിയെ രാം മാധവ് പുകഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.