ലക്നോ: ലഖ്നോ: ഉന്നാവ് കൂട്ടബലാത്സംഗക്കേസിൽ പ്രതിക്കൂട്ടിലായ ഉത്തർപ്രദേശ് മുഖ്യമന്ത്രി േയാഗി ആദിത്യനാഥ് കടുത്ത പ്രതിഷേധത്തിനൊടുവിൽ മൗനം െവടിഞ്ഞു. കുറ്റകൃത്യം െവച്ചുപൊറുപ്പിക്കില്ലെന്നും എത്ര സ്വാധീനശക്തിയുള്ള കുറ്റവാളിയായാലും കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റാരോപിതനായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിെൻറ അറസ്റ്റ് വൈകുന്നതിനിടെയാണ് പ്രതികരണം. ഏപ്രിൽ ഒമ്പതിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആരോപണവിധേയരായ പൊലീസുകാരെയും ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തു. കേസ് സി.ബി.െഎക്ക് കൈമാറിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉന്നാവ് കൂട്ടബലാൽസംഗക്കേസിൽ പൊലിസിെൻറയും സർക്കാറിെൻറയും വീഴ്ച ഒന്നൊന്നായി ചൂണ്ടിക്കാട്ടി അലഹബാദ് ഹൈകോടതി. പെൺകുട്ടിയെ ഡോക്ടർ പരിേശാധിച്ചിട്ടില്ല. പെൺകുട്ടിയുടെ പരാതി മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് അയച്ചിട്ടും ഷാഫിപുർ സർക്കിൾ ഇൻസ്പെക്ടർ കേസെടുത്തിട്ടില്ല. പരാതിക്കാരിയുടെ പിതാവ് അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.
കുൽദീപ് സിങ്ങിെൻറ സമ്മർദം സഹിക്കാനാകാതെയാണ് പെൺകുട്ടി പൊതുസമൂഹത്തിെൻറ ശ്രദ്ധനേടാൻ ആത്മാഹുതി ശ്രമം നടത്തിയതെന്നും കോടതി പറഞ്ഞു. മറ്റുപ്രതികൾക്ക് നൽകിയ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകുന്നത് പരിഗണിക്കണമെന്ന് സി.ബി.െഎക്ക് നിർദേശം നൽകി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഗോപാൽ സ്വരൂപ് ചതുർവേദിയാണ് പൊതുതാൽപര്യ ഹരജി നൽകിയത്.
സംഭവത്തിൽ മൂന്നു കേസുകളാണ് സി.ബി.െഎ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എം.എൽ.എ, പെൺകുട്ടിയെ എം.എൽ.എയുടെ വീട്ടിലെത്തിച്ച ശശി സിങ് എന്ന സ്ത്രീ എന്നിവരെ പ്രതികളാക്കിയാണ് ബലാത്സംഗക്കേസ്. പെൺകുട്ടിയുടെ പിതാവിെൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ്. ആയുധനിയമം ചുമത്തി ലോക്കൽ പൊലീസ് പിതാവിനെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.