ന്യൂഡൽഹി: യു.പിയിലെ ഉന്നാവിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ ബലാത്സംഗം ചെയ്തെ ന്ന് ആരോപിച്ച യുവതിക്കും ഇവരുടെ അഭിഭാഷകനും വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സഞ്ചരിച്ച കാർ അമിത വേഗത്തിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവതിയുടെ രണ്ടു ബന്ധുക്കൾ മരിച്ചു. ഞായറാഴ്ച ഉത്തർപ്രദേശിലെ റായ്ബറേലിയിലായിരുന്നു അപകടം.
റായ്ബറേലി ജയിലിലുള്ള അമ്മാവനെ കാണാൻ പോവുകയായിരുന്നു യുവതിയും ബന്ധുക്കളും. ഇവർക്കു സുരക്ഷക്കായി നിയോഗിച്ച പൊലീസുകാരൻ അപകടസമയത്ത് ഇവരോടൊപ്പമുണ്ടായിരുന്നില്ല. ഇേതക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
എം.എൽ.എ ബലാത്സംഗം ചെയ്തുവെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആരോപിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതിക്കു മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇതിനുപിന്നാെല, അനധികൃതമായി ആയുധം കൈവശംവെച്ചുവെന്നാരോപിച്ച് യുവതിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഏപ്രിൽ എട്ടിന് ഉന്നാവ് ജയിലിൽവെച്ച് യുവതിയുടെ പിതാവ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.