ലഖ്നോ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഉത്തർപ്രദേശിലെ ഉന്നാവ് ലൈംഗി ക പീഡന കേസിലെ ഇരയുടെ നില അതിഗുരുതരമായി തുടരുന്നു. പെൺകുട്ടിയുടെ ശ ്വാസകോശത്തിൽ രക്തസ്രാവമുണ്ട്. നെഞ്ചിൻകൂടിന് പൊട്ടലുമുണ്ട്. പരിക്കേറ്റതു മുതൽ കുട്ടി അബോധാവസ്ഥയിലാണ്. തലക്ക് പരിക്കുണ്ട്. കാലിൽ പലയിടത്തായി പൊട്ടലുമുണ്ട്. രക്ത സമ്മർദം മാറിമറിയുകയാണ്. െവൻറിലേറ്ററിലുള്ള കുട്ടിക്ക് ഉപകരണങ്ങളുടെ പിന്തുണയില്ലാതെ ശ്വസനം സാധ്യമാകുന്നില്ല. അപകടത്തിൽ അഭിഭാഷകനും ഗുരുതര പരിക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചക്ക് നടന്ന അപകടത്തിൽ പെൺകുട്ടിയുടെ പിതാവിെൻറ സഹോദരിയും മാതാവിെൻറ സഹോദരിയും മരിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ യു.പി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സി.ബി.െഎ കേസ് ഏറ്റെടുക്കുംവരെ സംഭവത്തിെൻറ എല്ലാ വശങ്ങളും ഇവർ അന്വേഷിക്കുമെന്ന് െഎ.ജി പ്രവീൺ കുമാർ പറഞ്ഞു. പീഡനകേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറും സഹോദരനും ഉൾപ്പെടെ 10 പേർക്കെതിരെയാണ് കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി റായ്ബറേലി പൊലീസ് കേസെടുത്തത്.
അതിനിെട, തനിക്കും കുടുംബത്തിനുംനേരെ ഭീഷണി മുഴക്കുന്നവർക്കെതിരെ നടപടി വേണമെന്നാശ്യപ്പെട്ട് ജൂലൈ 12ന് സുപ്രീം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ബലാത്സംഗ ഇര കത്തെഴുതിയിരുന്നു. ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്ന് പെൺകുട്ടി പറയുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ, വ്യാജ കേസുണ്ടാക്കി മുഴുവൻ കുടുംബത്തെയും ജയിലിലാക്കുമെന്നാണ് അവർ പറയുന്നത്. ബലാത്സംഗ പരാതി നൽകിയശേഷം കുൽദീപ് സിങ് സെങ്കാർ തങ്ങളെ പലവിധത്തിൽ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ ബന്ധു എൻ.ഡി.ടി.വിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.