ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിൽ 17കാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ ബി.ജെ.പി എം.എൽ.എയെ ഏഴുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കുന്ന സി.ബി.െഎ സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത കുൽദീപ് സിങ് സെങ്കാർ എം.എൽ.എയെ ശനിയാഴ്ച ലഖ്നോ കോടതിയിൽ ഹാജരാക്കി. കോടതിയിൽ എം.എൽ.എ നിരപരാധിത്വം ആവർത്തിച്ചെങ്കിലും അന്വേഷണത്തിെൻറ ഭാഗമായി വിട്ടുനൽകുകയായിരുന്നു.
സെങ്കാറിന് പെൺകുട്ടിയെ എത്തിച്ച ശശി സിങ് എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സെങ്കാർ യുവതിയെ ബലാത്സംഗം ചെയ്യുേമ്പാൾ മുറിക്കുപുറത്ത് കാവൽനിന്നത് ശശി സിങ് ആയിരുന്നുവെന്ന് യുവതിയുടെ മാതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. സെങ്കാറിനെ 16 മണിക്കൂർ നേരത്തെ ചോദ്യംചെയ്ത ശേഷമാണ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ, മൊഴി നൽകാനായി സി.ബി.െഎ മേഖല ഒാഫിസിലെത്തിയ പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്കായി രാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തിച്ചു. നീതി പുലരുെമന്നാണ് പ്രതീക്ഷയെന്ന് പെൺകുട്ടി പിന്നീട് പറഞ്ഞു.
ഉന്നാവിൽ പെൺകുട്ടി പീഡനത്തിനിരയായതിനു പിന്നാലെ പരാതിനൽകിയ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതോടെയാണ് വിഷയം ദേശീയ ശ്രദ്ധയാകർഷിക്കുന്നതും സമ്മർദത്തിനൊടുവിൽ അന്വേഷണം സി.ബി.െഎക്ക് വിടുന്നതും. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയാണ് സെങ്കാർ.
പെൺകുട്ടിയുടെ പരാതി
15 ലേറെ വർഷമായി എം.എൽ.എയായ സെങ്കാറിെൻറ വീട്ടിലെ ജോലിക്കാരനായിരുന്നു പെൺകുട്ടിയുടെ അച്ഛൻ. ‘ചീത്ത കൂട്ടുകെട്ടിൽ’ നിന്ന് രക്ഷിക്കാമെന്നുപറഞ്ഞ് കുട്ടിയായിരുന്ന തന്നെ ഇയാൾ മുറിയിൽ മണിക്കൂറുകളോളം അടച്ചിട്ട് പീഡിപ്പിച്ചിരുന്നു. തുടർച്ചയായ പീഡനത്തെതുടർന്ന് എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു.
ജോലി വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞാണ് 2017 ജൂൺ നാലിന് എം.എൽ.എ വീട്ടിലേക്കുവിളിപ്പിച്ചത്. സഹായികളെ കാവൽ നിർത്തിയായിരുന്നു ബലാത്സംഗം. അലറിക്കരഞ്ഞിട്ടും ആരും സഹായത്തിനെത്തിയില്ല. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ അച്ഛനെയും നാലുവയസ്സായ സഹോദരനെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഒരാഴ്ചക്കുശേഷം വാഹനത്തിലെത്തിയ എം.എൽ.എയുടെ ഗുണ്ടാസംഘം തന്നെ തട്ടിക്കൊണ്ടുപോയി. ഒമ്പതുദിവസം മയക്കിക്കിടത്തി വിവിധ സ്ഥലങ്ങളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഡനത്തിനുശേഷം സംഘം തന്നെ വിൽക്കാനും ശ്രമിച്ചു. 60,000 രൂപക്ക് ഇടപാട് നിശ്ചയിച്ചു. അമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതിനാൽ വിൽപന നടന്നില്ല.
രക്ഷപ്പെട്ടതിന് അഞ്ചുദിവസം കഴിഞ്ഞാണ് മെഡിക്കൽ പരിശോധന നടത്തിയത്. പിന്നീട് പെൺകുട്ടി ഡൽഹിയിൽ അമ്മാവെൻറയടുത്ത് പോയി. അദ്ദേഹത്തിെൻറ സഹായത്തോടെയാണ് പെൺകുട്ടി ഗ്രാമത്തിലെത്തി എം.എൽ.എക്കെതിരെ നിയമനടപടി തുടങ്ങിയത്. പരാതി പൊലീസ് സ്വീകരിച്ചില്ല. 2017ൽ നൽകിയ മൊഴിയിൽ പെൺകുട്ടി എം.എൽ.എയുടെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് ന്യായം. തുടർന്ന് എം.എൽ.എക്കെതിരെ േകസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇതിനിടെ, പ്രശ്നം ഒത്തുതീർക്കാൻ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനവുമായി എം.എൽ.എ എത്തി. എന്നാൽ, കീഴടങ്ങാൻ പെൺകുട്ടി തയാറായിരുന്നില്ല. എട്ടുമാസമായിട്ടും കേസെടുക്കാത്തതിനെതുടർന്നാണ് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വീടിനുമുന്നിൽ ആത്മാഹുതി ശ്രമം നടത്തിയത്. ഇതിനിടെ, കേസ് പിൻവലിക്കണമെന്നാവശ്യെപ്പട്ട് സെങ്കാറിെൻറ സഹോദരൻ അതുൽ സിങ്ങും സംഘവും അച്ഛനെ ക്രൂരമായി മർദിച്ചു. കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്ത 50കാരനായ അച്ഛൻ ക്രൂരമർദനത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.