Posted On
date_range Updated On
date_range ഉന്നാവ് ഇരയുടെ പിതാവിെൻറ കൊല; എം.എൽ.എക്കെതിരെ കുറ്റം ചുമത്തി
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ ഇരയുടെ പിതാവിനെ ജയിലിൽ കൊലപ്പെടുത്തിയെന്ന കേസിൽ കു ൽദീപ് സെങ്കാർ എം.എൽ.എക്കും മറ്റ് 10പേർക്കുമെതിരെ കോടതി കുറ്റം ചുമത്തി. അക്രമിച്ചതി നും ആയുധം കൈവശംവെച്ചുവെന്ന കള്ളക്കേസിൽ കുടുക്കിയതിനുമാണ് ജില്ല ജഡ്ജി ധർമേഷ് ശർമ കുറ്റം ചുമത്തിയത്.
അതേസമയം, ഉന്നാവ് ഇരക്കും കുടുംബത്തിനുമെതിരായ 20 കേസുകളിൽ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ യു.പി സർക്കാറിനോട് നിർദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. സംസ്ഥാനത്ത് ഇവർക്കെതിരായ മറ്റ് കേസുകളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ബി.ആർ. ഗവായി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഉന്നാവ് കേസ് സുപ്രീംകോടതി ആഗസ്റ്റ് 19ന് പരിഗണിക്കും.
യു.പി ജയിലിലുള്ള ഉന്നാവ് ഇരയുടെ അമ്മാവനെ സുരക്ഷിതത്വം കണക്കിലെടുത്ത് സുപ്രീംകോടതി നിർദേശപ്രകാരം തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. പുറത്താക്കപ്പെട്ട ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാറിെൻറ സഹോദരൻ അതുൽ സിങ് നൽകിയ കേസിലാണ് ഇദ്ദേഹത്തെ 10 വർഷത്തെ തടവിന് ശിക്ഷിച്ചത്. 19 വർഷം മുമ്പത്തെ കേസിലാണ് ശിക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.