ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ, പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് യു.പി സർക്കാറിനോട് ഡൽഹി കോടതി. പ്രതികൾക്ക് കഠിനതടവ് വിധിച്ചുകൊണ്ടാണ് ജില്ല ജഡ്ജ് ധർമേശ് ശർമ ഇക്കാര്യമാവശ്യപ്പെട്ടത്.
പെൺകുട്ടിയുടെ പിതാവിെൻറ മരണത്തിനിടയാക്കിയത് ഡോക്ടർമാരുടെ കടുത്ത അലംഭാവമാണെന്നും കർശന അച്ചടക്ക നടപടിയെടുക്കണമെന്നും ജഡ്ജ് നിർദേശിച്ചു. പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സെൻഗാറിെൻറ താൽപര്യപ്രകാരം ജില്ല ആശുപത്രിയിലെ ഡോക്ടർമാർ പെൺകുട്ടിയുടെ പിതാവിനെ മനഃപൂർവം പരിശോധിച്ചില്ലെന്ന് അഭിഭാഷകൻ ധർമേന്ദ്ര മിശ്ര ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരേത്ത പെൺകുട്ടി ഡോക്ടർമാക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നിരസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.