'ഞാൻ ജയലളിതയുടെ മകൻ; അമ്മയെ ശശികല കൊലപ്പെടുത്തി'

ചെന്നൈ: അന്തരിച്ച തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട്  ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയെന്ന യുവാവ്​ രംഗത്ത്​. ജയലളിതയുടെ മകനാണെന്ന്​ വാദിക്കുന്ന കൃഷ്​ണമൂർത്തി ‘അമ്മ’യെ തോഴി ശശികല കൊലപ്പെടുത്തിയതാണെന്നു ആരോപിച്ചു ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന് പരാതി നല്‍കി.

 ജയലളിതയുടെ ഏക മകനാണെന്നും  തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം ജയലളിതയുടെ ഉറ്റ സു​ഹൃത്തു വനിതാമണിയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. 2016 സെപ്​റ്റംബര്‍ 14ന് പോയസ് ഗാര്‍ഡനിലെ വീട്ടില്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. തന്നെ മകനായി അംഗീകരിച്ച് ലോകത്തിനുമുമ്പില്‍ പരിചയപ്പെടുത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. ഇതി​​െൻറ പേരിൽ ജയലളിതയും ശശികലയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ ശശികല ജയലളിതയെ പിടിച്ചുതള്ളിയെന്നും ഗോവണിപ്പടിയിലേക്ക് വീണതാണ് മരണത്തിലേക്ക് നയിച്ചതെന്നും കൃഷ്ണമൂര്‍ത്തി ആരോപിച്ചു. ശശികല ഉള്‍പ്പെട്ട മാഫിയയെ ഭയന്നാണ് ഇക്കാര്യങ്ങൾ നേരത്തെ പറയാതിരുന്നതെന്നും യുവാവ്​ പറയുന്നു.

 

Tags:    
News Summary - Unknown son of Jayalalithaa emerges from thin air, stakes claim to her property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.