ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാമത്തെ മന്ത്രിസഭ പുനഃസംഘടന ഞായറാഴ്ച നടക്കും. അദ്ദേഹം വിദേശയാത്രക്ക് പുറപ്പെടുന്നതിനുമുമ്പ് രാവിലെ പത്തിനാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. പുതിയ ഒമ്പതു മന്ത്രിമാരിൽ കേരളത്തിൽനിന്ന് അൽഫോൻസ് കണ്ണന്താനം സഹമന്ത്രിയാകും. എന്നാൽ, ബി.ജെ.പിയുടെ സഖ്യകക്ഷികളായി മാറിയ ജനതാദൾ-യു, എ.െഎ.എ.ഡി.എം.കെ എന്നിവയുടെ പ്രതിനിധികൾ മന്ത്രിസഭയിലെത്താനുള്ള സാധ്യത മങ്ങി.
കഴിവുതെളിയിക്കാതെ പരാജയപ്പെട്ട തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ, പ്രായം 75 കടന്ന കൽരാജ് മിശ്ര, പാർട്ടി പ്രവർത്തനത്തിന് പറഞ്ഞുവിടുന്ന രാജീവ് പ്രതാപ് റൂഡി, വിദ്വേഷ പ്രസംഗകൻ സഞ്ജീവ് ബല്യാൺ എന്നിവരടക്കം ആറു കേന്ദ്രമന്ത്രിമാരുടെ കസേര തെറിച്ചു. ഫഗൻസിങ് കുലസ്തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവരാണ് മറ്റുള്ളവർ.രാവിലെ നടക്കാനിരിക്കുന്ന മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് അറിവൊന്നും കിട്ടിയിട്ടില്ലെന്നാണ് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ്കുമാർ, സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ എന്നിവർ പറഞ്ഞത്. മാധ്യമങ്ങളിൽനിന്നുള്ള വിവരംമാത്രമാണുള്ളത്. പാർട്ടി എം.പിമാർ ഡൽഹിയിലുണ്ട്; മന്ത്രിസഭ പ്രവേശനകാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും ജനതാദൾ-യു നേതാവ് പറഞ്ഞു. എ.െഎ.എ.ഡി.എം.കെയിൽ വിമതനായ ടി.ടി.വി ദിനകരൻ ഉയർത്തിയ ആഭ്യന്തര കലാപമാണ് മന്ത്രിസഭ പ്രവേശനം അനിശ്ചിതത്വത്തിലാക്കിയത്.
73 അംഗങ്ങളാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. പരമാവധി 81 വരെയാകാം. എന്നാൽ, വികസനത്തിൽ അത്രത്തോളം പേരെ ഉൾപ്പെടുത്താൻ ഇടയില്ല. കണ്ണന്താനത്തെ കൂടാതെ, യു.പിയിൽനിന്ന് ശിവ്പ്രതാപ് ശുക്ല, ബിഹാറിൽനിന്ന് അശ്വിനികുമാർ ചൗബെ, രാജ്കുമാർ സിങ്, മധ്യപ്രദേശിൽനിന്ന് വീരേന്ദ്രകുമാർ, കർണാടകത്തിൽനിന്ന് അനന്തകുമാർ ഹെഗ്ഡെ, മുൻനയതന്ത്രജ്ഞൻ ഹർദീപ്സിങ് പുരി, രാജസ്ഥാനിൽനിന്ന് ഗജേന്ദ്രസിങ് ശെഖാവത്, മുംബൈ പൊലീസ് മുൻ കമീഷണർ സത്യപാൽസിങ് എന്നിവരുടെ പേരുകൾ അന്തിമപ്പട്ടികയിൽ ഉണ്ടെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം.
പ്രതിരോധം, റെയിൽവേ, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ മാറും. പ്രതിരോധവും ധനകാര്യവും കൈകാര്യം ചെയ്തുവരുന്ന അരുൺ ജെയ്റ്റ്ലി ധനകാര്യത്തിൽ തുടരും. അടിക്കടി അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സുരേഷ് പ്രഭുവിനെ റെയിൽവേയിൽനിന്ന് മാറ്റും. സഹമന്ത്രിമാരായ പീയുഷ് ഗോയൽ (ഉൗർജം), ധർമേന്ദ്ര പ്രധാൻ (പെട്രോളിയം) എന്നിവർക്ക് സ്ഥാനക്കയറ്റം കിട്ടിയേക്കും. പ്രകാശ് ജാവ്ദേക്കറെ മാനവശേഷി വികസന വകുപ്പിൽനിന്ന് മാറ്റുമെന്നും സൂചനയുണ്ട്. ഗുജറാത്ത്, കർണാടക, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കാണുന്ന രാഷ്ട്രീയനീക്കം കൂടിയായിരിക്കും മന്ത്രിസഭ പുനഃസംഘടന. മൂന്നു കൊല്ലമായിട്ടും വകുപ്പിലെ സാന്നിധ്യം അറിയിക്കാൻ കഴിയാതെ പോയെങ്കിലും സദാനന്ദ ഗൗഡയെ മന്ത്രിയായി നിലനിർത്തും. ജലവിഭവ മന്ത്രി ഉമാഭാ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.