കേരളത്തിൽ 120 ബി.ജെ.പി പ്രവർത്തകരെ കമ്യൂണിസ്​റ്റുകാർ കൊന്നെന്ന്​ അമിത്​ ഷാ; ഇടത്​ പ്രതിഷേധം

ന്യൂഡല്‍ഹി: രാഷ്​ട്രീയ പകപോക്കലിൻെറ ഭാഗമായി കേരളത്തിലെ 120 ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവര്‍ത്തകരെ ഇടതുപക്ഷം കൊന്നെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. എസ്.പി.ജി സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക്​ മറുപടി നൽകവേ ആയിരുന്നു അമിത്ഷായുടെ പരാമര്‍ശം. ഇത് സഭയില്‍ വലിയ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷ വീഴ്ചയെയും എസ്.പി.ജി സുരക്ഷ ഭേദഗതിയെയും എതിര്‍ത്ത്​ പ്രതിപക്ഷം ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് സി.പി.എം അംഗം കെ.കെ. രാഗേഷ് സഭയില്‍ ചോദിച്ചു. ഇതിന് ഇടതുപക്ഷത്തിന്​ രാഷ്​ട്രീയ പകപോക്കൽ ആരോപിക്കാൻ അവകാശമി​ല്ലെന്നായിരുന്നു അമിത്​ ഷായുടെ മറുപടി. കേരളത്തില്‍ 120 ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവര്‍ത്തകരെ വധിച്ചവരാണ് ഇടതുപക്ഷമെന്നും കോണ്‍ഗ്രസ് വരുമ്പോഴും സി.പി.എം വരുമ്പോഴും കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വധിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിൻെറ ആരോപണം.

ഇതിന് പിന്നാലെ പ്രതിഷേധവുമായി ഇടതുപക്ഷ അംഗങ്ങള്‍ എഴുന്നേറ്റ് നിന്നു. കെ.കെ രാഗേഷ് എം.പി രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പിന്നാലെ അമിത്ഷായുടെ വാക്കുകള്‍ സഭാ രേഖയിലുണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

Tags:    
News Summary - Union home minister Amit Shah says left parties killed 120 bjp rss workers in kerala-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.