ഏക സിവിൽ കോഡ് ബില്‍ ബംഗാൾ നിയമസഭയിലേക്ക്

കൊ​ല്‍ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ഏ​ക സി​വി​ൽ കോ​ഡ് ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി ബി.​ജെ.​പി. ബി​ൽ തി​ങ്ക​ളാ​ഴ്‌​ച നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് നി​യ​മ​നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കും. ഗു​ജ​റാ​ത്ത്, അ​സം, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളു​ടെ മാ​തൃ​ക​യി​ലാ​കും ബം​ഗാ​ളി​ലും ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ല്ലി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​യ സ്വ​ത്വം, സ​മ​ത്വം, മ​തേ​ത​ര​ത്വം, ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ, വ്യ​ക്തി​നി​യ​മ​ങ്ങ​ളും സം​സ്ഥാ​ന അ​ധി​കാ​ര​വും ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്നി​വ ച​ര്‍ച്ച ചെ​യ്യും. വ്യാ​ഴാ​ഴ്‌​ച നി​യ​മ​സ​ഭ​യി​ൽ ചേ​ർ​ന്ന ബി​സി​ന​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ബി​ല്‍ അ​വ​ത​ര​ണ ച​ര്‍ച്ച ന​ട​ന്ന​ത്.

നി​യ​മ​ത്തി​ന് മു​ന്നി​ൽ തു​ല്യ​തഉ​റ​പ്പാ​ക്കാ​നും ദേ​ശീ​യ ഒ​രു​മ ശ​ക്തി​പ്പെ​ടു​ത്താ​നും ഏ​ക സി​വി​ൽ കോ​ഡ് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ബി.​ജെ.​പി​യു​ടെ വാ​ദം. ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കു​മ്പോ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു.

ഏ​ക സി​വി​ൽ കോ​ഡ് നി​യ​മ​പ​ര​മാ​യ പ്ര​ശ്‌​ന​ത്തി​ന​പ്പു​റം രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​ണെ​ന്നും ബി​ല്ലി​നെ​തി​രെ സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്താ​ൻ ടി.​എം.​സി അ​ധ്യ​ക്ഷ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി പാ​ർ​ട്ടി​യോ​ട് നി​ർ​ദേ​ശി​ച്ചു. ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത, ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത എ​ന്നി​വ സം​ബ​ന്ധി​ച്ച് ബി​ൽ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്ന​താ​യി അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​പു​ല​മാ​യ ച​ർ​ച്ച​യും കൂ​ടി​യാ​ലോ​ച​ന​യും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Uniform Civil Code Bill in Bengal Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.