കോട്ട(രാജസ്ഥാൻ): പ്രമുഖ കോച്ചിങ് കേന്ദ്രമായ കോട്ടയിൽ വീണ്ടും ആത്മഹത്യ. ബിഹാറിൽനിന്നുള്ള 18കാരിയായ ജെ.ഇ.ഇ വിദ്യാർഥിനി ജയശ്രീയാണ് മരിച്ചത്. മേൽപ്പാലത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് റിപ്പോർട്ട് ചെയ്യുന്ന ഏഴാമത്തെ ആത്മഹത്യയാണിത്.
12ാം ക്ലാസ് വിദ്യാർഥിനിയായ ജയശ്രീ കോട്ടയിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് ഈ വർഷം ജനുവരി മുതൽ തയാറെടുത്തിരുന്ന അരാരിയ റാണിഗഞ്ച് സ്വദേശിനിയാണ്. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് മരിച്ചത്. വിജ്ഞാൻ നഗർ പ്രദേശത്ത് പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. മാതാപിതാക്കളുമായി സംസാരിച്ച ശേഷം മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.