ആ​ർ. രാ​ജ​ഗോ​പാ​ൽ

രാ​ജ​ഗോ​പാ​ലി​ന്‍റെ പാ​സ്​​പോ​ർ​ട്ട്; കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: എ​സ്.​ഐ.​ആ​റി​ൽ വോ​ട്ടു വെ​ട്ടി​മാ​റ്റി ടെ​ല​ഗ്രാ​ഫ് മു​ൻ എ​ഡി​റ്റ​റും മ​ല​യാ​ളി​യു​മാ​യ ആ​ർ. രാ​ജ​ഗോ​പാ​ലി​ന്‍റെ പാ​സ്​​പോ​ർ​ട്ട് ത​ട​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം. കോ​ൺ​ഗ്ര​സും തൃ​ണ​മു​ൽ കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു. രാ​ജ്യം എ​ത്തി​പ്പെ​ട്ട യു​ക്തി​രാ​ഹി​ത്യ​ത്തി​ന്റെ ത​ലം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് രാ​ജ​ഗോ​പാ​ലി​ന്റെ പാ​സ്​​പോ​ർ​ട്ട് നി​ഷേ​ധ​മെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭാ എം.​പി​യും മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ വി​വേ​ക് ഠം​ഗ കു​റ്റ​പ്പെ​ടു​ത്തി. ന​മ്മു​ടെ പൂ​ർ​വ പി​താ​ക്ക​ൾ സ്ഥാ​പി​ച്ച നി​യ​മ​വാ​ഴ്ച നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​മെ​ന്ന പേ​ര് നീ​ക്കാ​ൻ തീ​രു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ക​യാ​ണോ സ​ർ​ക്കാ​റെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഞെ​ട്ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്ന് തൃ​ണ​മു​ൽ കോ​ൺ​ഗ്ര​സ് എം.​പി സാ​ഗ​രി​ഗ ഘോ​ഷ് വി​മ​ർ​ശി​ച്ചു. ടെ​ലി​ഗ്രാ​ഫി​ന്റെ മു​ൻ എ​ഡി​റ്റ​ർ​ക്ക് ഇ​ത് സം​ഭ​വി​ക്കു​മെ​ങ്കി​ൽ ഇ​ത്ര​യും വി​ഭ​വ​ങ്ങ​ളി​ല്ലാ​ത്ത മ​നു​ഷ്യ​രു​ടെ കാ​ര്യ​മെ​ന്താ​യി​രി​ക്കു​മെ​ന്ന് സാ​ഗ​രി​ഗ ഘോ​ഷ് ചോ​ദി​ച്ചു.

എ​സ്.​ഐ.​ആ​റി​ന്‍റെ വൃ​ത്തി​കെ​ട്ട വി​ഷ​പ്പ​ല്ല് വീ​ണ്ടു​മൊ​രി​ക്ക​ൽ കൂ​ടി പു​റ​ത്ത് വ​ന്നെ​ന്ന് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ ബേ​ബി കു​റ്റ​പ്പെ​ടു​ത്തി. വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ രാ​ജ്യ​ത്തെ പ്ര​ശ​സ്ത​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നാ​കു​ന്നി​​ല്ലെ​ന്നും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ കൊ​ണ്ട് ക​ളി​ക്കു​ക​യാ​ണെ​ന്നും ബേ​ബി തു​ട​ർ​ന്നു.

പാ​സ്പോ​ർ​ട്ട് പു​തു​ക്കി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ലി​ൽ സാ​ൻ​ഫ്രാ​സി​സ്കോ​യി​ൽ ന​ട​ന്ന ഏ​ക മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജ​ഗോ​പാ​ലി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. 2026 മാ​ർ​ച്ചി​ലാ​ണ് കൊ​ൽ​ക്ക​ത്ത​യി​ലെ ബാ​ലി​ഗ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് രാ​ജ​ഗോ​പാ​ലി​ന്‍റെ പേ​ര് നീ​ക്കം ചെ​യ്ത​ത്. എ​സ്.​ഐ.​ആ​ർ സ​മ​യ​ത്ത് 2002-ലെ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റേ​യോ അ​ന്ത​രി​ച്ച പി​താ​വി​ന്‍റെ​യോ പേ​ര് ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ​ഇ​തി​ന് പ​ക​ര​മു​ള്ള രേ​ഖ​യാ​യി ചോ​ദി​ച്ച മെ​ട്രി​ക്കു​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടും അ​ന്തി​മ പ​ട്ടി​ക​യി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റി. 

Tags:    
News Summary - Rajagopal's passport; Opposition harshly criticizes the central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.