(photo: India Today)

ബില്ലിനെച്ചൊല്ലി തർക്കം; സൂപ്പർമാർക്കറ്റിൽ സംഘർഷം, വെടിവെപ്പ്

ചണ്ഡീഗഢ്: പഞ്ചാബിലെ താൺ തരൺ ജില്ലയിലെ സൂപ്പർ മാർക്കറ്റിൽ ബില്ലിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിലും അക്രമത്തിലും കലാശിച്ചു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അക്രമി സംഘത്തിലെ ജയ്ദീപ് സിങ്, സണ്ണി ദയാൽ എന്നീ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകുന്നേരം ജയ്ദീപ് സിങ് കുടുംബത്തോടൊപ്പം ഷോപ്പിങ്ങിന് എത്തിയിരുന്നു. ബിൽ അടക്കുമ്പോൾ തർക്കം ഉടലെടുക്കുകയും കടുത്ത വാഗ്വാദങ്ങൾക്കൊടുവിൽ ജയ്ദീപ് കുടുംബവുമായി മടങ്ങുകയും ചെയ്തു. എന്നാൽ, മിനിറ്റുകൾക്കു ശേഷം ജയ്ദീപ് സഹായികളുമായി സൂപ്പർ മാർക്കറ്റിൽ തിരികെയെത്തി അക്രമം ആരംഭിക്കുകയുമായിരുന്നു.

താൺ തരൺ സീനിയർ പൊലീസ് സൂപ്രണ്ടിൻെറ വസതിക്ക് സമീപമാണ് സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെയത്തിയ സംഘം സൂപ്പർമാർക്കറ്റിെൻറ മുൻവശത്തെ ചില്ല് തകർത്തു. ശേഷം സൂപ്പർമാർക്കറ്റിലാകെ മാലിന്യം വിതറാൻ ആരംഭിച്ചു. ജീവനക്കാർ തടയാൻ ശ്രമിച്ചതോടെയാണ് സംഘം വെടിയുതിർത്തത്. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞതിനാൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.