ഗ്രഹണം കാണാനായില്ല; മേഘങ്ങളെ പഴിച്ച് മോദി

ന്യൂഡൽഹി: മേഘങ്ങൾ കാരണം വലയസൂര്യഗ്രഹണം കാണാനാകാത്തതിൽ നിരാശ പങ്കുവെച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. എല്ലാ ഇന്ത്യക്കാരേയും പോലെ വലയസൂര്യഗ്രഹണം കാണുന്നതിലുള്ള ആകാംക്ഷയിലായിരുന്നു താനും. എന്നാൽ മേഘങ്ങൾ സൂര്യനെ മറച്ചതിനാൽ ഗ്രഹണം കാണാൻ സാധിച്ചില്ലെന്ന്​ മോദി ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, ലൈവ്​ സ്​ട്രീമിങ്ങിലൂടെ കോഴിക്കോട്ടെയും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെയും സൂര്യഗ്രഹണം കണ്ടുവെന്നും മോദി പറഞ്ഞു. സൂര്യഗ്രഹണത്തിന്​ ശേഷം വിദഗ്​ധരുമായുള്ള ആശയവിനിമയത്തിലൂടെ വിഷയത്തെ കുറിച്ചുള്ള ത​​​​​െൻറ അറിവ്​ വർധിപ്പിക്കാൻ സാധിച്ചുവെന്നും മോദി ട്വീറ്റിൽ പറഞ്ഞു.

സൂര്യഗ്രഹണം വീക്ഷിക്കുന്നതി​​​​​െൻറയും വിദഗ്​ധരുമായി സംവദിക്കുന്നതി​േൻറയും ചിത്രങ്ങളും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു.

Tags:    
News Summary - "Unfortunately, Couldn't See": PM's Regret On Solar Eclipse-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.