ഐ.എ.എസ് ഉദ്യോഗസ്ഥരെ അഡീഷനൽ, ജോയിന്റ് സെക്രട്ടറിമാരായി നിയമിക്കുന്നത് മോദിസർക്കാർ വെട്ടിച്ചുരുക്കി

ന്യൂഡൽഹി: ഇക്കഴിഞ്ഞ ദിവസം മോദി സർക്കാർ വിവിധ മന്ത്രിസഭകളിലേക്ക് 31 പേർക്ക് അഡീഷനൽ, ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇതിൽ 12 പേർ മാത്രമാണ് ഐ.എ.എസ് ഓഫിസർമാരായിട്ടുള്ളത്. അവശേഷിക്കുന്ന 19 പേരും ഐ.എ.എസ് ഇതര വിഭാഗത്തിലുള്ളവരാണ്. മോദി സർക്കാരിന്റെ കാലത്ത് ജോയിന്റ്, അഡീഷനൽ സെക്രട്ടറി പോസ്റ്റുകളിലേക്ക് നിയമിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി ചുരുങ്ങിയെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. കഴിഞ്ഞ ഏഴുവർഷമായി ഈ പ്രവണത തുടങ്ങിയിട്ട്.

2022 ജനുവരിയിലെ കണക്കു പ്രകാരം കേന്ദ്രത്തിൽ ജോയിന്റ് സെക്രട്ടറിയായി നിയമനം ലഭിച്ചത് ഏതാണ്ട് 77ഐ.എ.എസ് ഓഫിസർമാർക്കാണ്. 2015ൽ 249 ഐ.എ.എസ് ഓഫിസർമാരാണ് ഈ പദവിയിലുണ്ടായിരുന്നത്. കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ച ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ആകെ 391 ജോയിന്റ് സെക്രട്ടറിമാരാണ് അന്ന് ഉണ്ടായിരുന്നത്. 2015ൽ 98 ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് അഡിഷനൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകിയത്. ഈ വർഷം അത് 76 ആയി ചുരുങ്ങി.

കേന്ദ്ര ശമ്പളകമ്മീഷൻ റിപ്പോർട്ട് പ്രകാരം കേന്ദ്രത്തിൽ 108 അഡീഷനൽ സെക്രട്ടറിമാരുടെ ഒഴിവാണുള്ളത്. കേന്ദ്രസർക്കാരിൽ ഇപ്പോൾ ചുമലയിലുള്ള 84 സെക്രട്ടറിമാരിൽ 57 പേർ മാത്രമാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ. ​ഐ.എ.എസ് ഇതര ഉദ്യോഗസ്ഥരെ ഇത്തരം പോസ്റ്റുകളിലേക്ക് വ്യാപകമായി നിയമിക്കുന്നത് ഓരോ വകുപ്പിന്റെയും കാര്യക്ഷമതയെ തന്നെ ബാധിക്കുമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

ആഗസ്റ്റ് 13 ലെ നിയമന ഉത്തരവ് പ്രകാരം, ജോയിന്റ് സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിച്ച് മന്ത്രാലയങ്ങളിലും വകുപ്പുകളിലും നിയമിക്കപ്പെട്ട 15 ഉദ്യോഗസ്ഥരിൽ രണ്ട് പേർ മാത്രം ഐ.എ.എസ് കേഡറിൽ നിന്നുള്ളവരാണ്, ബാക്കിയുള്ളവർ സെൻട്രൽ സിവിൽ സർവീസസിലെ (ഗ്രൂപ്പ് എ) ഐ.എ.എസ് ഇതര ഉദ്യോഗസ്ഥരാണ്.

2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എ.എസ് ഓഫിസർമാരെ ​''ബാബു​'' എന്ന് ആക്ഷേപിച്ചിരുന്നു. ''ബാബു എല്ലാം ചെയ്യും. ഐ‌.എ‌.എസ് ഓഫിസർ‌മാരായി നിയമിക്കപ്പെട്ടാൽ അവർ വളം സംഭരണശാലകളും രാസ സംഭരണശാലകളും പ്രവർത്തിപ്പിക്കും. വിമാനങ്ങൾ പോലും പറക്കും. നമ്മൾ സൃഷ്ടിച്ച ഈ വലിയ ശക്തി എന്താണ്? രാഷ്ട്രത്തിന്റെ കടിഞ്ഞാൺ ബാബുമാരെ ഏൽപ്പിച്ച് നമ്മൾ എന്താണ് നേടാൻ പോകുന്നത്. ഞങ്ങളുടെ ബാബുമാരും പൗരന്മാരാണ്, അതുപോലെ തന്നെ ഇന്ത്യയിലെ യുവാക്കളും.''എന്നായിരുന്നു മോദിയുടെ പരാമർശം.

നിലവിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഒഴികെ, പ്രധാനമന്ത്രിയുടെ ഓഫീസിലെ മികച്ച 12 ഉദ്യോഗസ്ഥരിൽ 11 പേരും ഐ.എ.എസ് കാഡർമാരാണ്. ഒരു ജോയിന്റ് സെക്രട്ടറി ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്.

Tags:    
News Summary - Under Modi govt, IAS appointments to joint & additional secy posts have shrunk by over 50%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.