ട്രെയിനിൽ നിന്ന്​ പെൺകുട്ടികളെ തള്ളിയിട്ടു; ഏഴു വയസുകാരി മരിച്ചു

ലഖ്​നോ: ഉത്തർപ്രദേശിലെ സിതാപൂരിൽ ഒാടുന്ന തീവണ്ടിയിൽ നിന്ന്​ ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരിൽ ഏഴു വയസുകാരി മരിച്ചു. പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്​. 

ബിഹാറിലെ മോത്തിഹാരിയിൽ നിന്നും അമൃതസർ–ഷഹർസ എക്​സ്​പ്രസിൽ കുടുംബത്തോടൊപ്പം യാത്രചെയ്​ത സഹോദരിമാരെ അമ്മാവൻ പുറത്തേക്ക്​ തള്ളിയിടുകയായിരുന്നു. ചൊവ്വാഴ്​ച രാവിലെ ലഖ്​നോവിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള സിതാപൂരിലെ റെയിൽവേ ട്രാക്കിന്​ സമീപത്താണ്​ മരിച്ച നിലയിൽ മുനിയ എന്ന ഏഴുവയസുകാരിയെ കണ്ടെത്തിയത്​. പിന്നീട്​ നാലും ഒമ്പതും വയസുള്ള സഹോദരിമാരെ സമീപ പ്രദേശത്ത്​ പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇവരെ സിതാപൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക്​ പൊട്ടലേറ്റ ഇളയ പെൺകുട്ടി ഷമീമി​​െൻറ നില ഗുരുതമാണ്​. ഒമ്പതുവയസുകാരി ആൽഗു​​െൻറ കൈകളും ഇടുപ്പെല്ലും ഒടിഞ്ഞിട്ടുണ്ട്​. 

പെൺകുട്ടികളെ പലസ്ഥലങ്ങളിലാണ്​ തള്ളിയിട്ടിരുന്നത്​​. ഭവാനിപുരിൽ ട്രാക്കിന്​ സമീപത്തുനിന്നും ​ആൽഗുനെ കണ്ടെത്തിയതോടെയാണ്​ മരണപ്പെട്ട പെൺകുട്ടി സഹോദരിയാണെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞത്​. മണിക്കൂറുകൾക്ക്​ ശേഷം സമീപ ഗ്രാമമായ ഗുർഗാവിൽ നിന്ന്​ പരി​ക്കേറ്റ നാലുവയസുകാരിയെയും കണ്ടുകിട്ടുകയായിരുന്നു. 

യാത്രക്കിടെ അമ്മാവൻ പുറത്തേക്ക്​ തള്ളിയിട്ടുവെന്ന്​ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്​. മോത്തിഹാരി പൊലീസ്​ പെൺകുട്ടികളുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അന്വേഷണം ശക്തമാക്കുമെന്നും പൊലീസ്​ ഉദ്യോഗസ്ഥർ അറിയിച്ചു. ദാരിദ്ര്യം മൂലം പെൺകുട്ടികളെ ഉപേക്ഷിച്ചതാവാം എന്നാണ്​ പൊലീസ്​ നിഗമനം. 
 

Tags:    
News Summary - Uncle ‘throws’ 3 minor sisters out of train in Uttar Pradesh, 7-year-old dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.