ന്യൂഡൽഹി: അനുമതിയില്ലാതെ 1984ലെ ഭോപാൽ വാതക ദുരന്തത്തിലെ ഇരകളിൽ കോവിഡ് വാക്സിൻ പരീക്ഷണം നടത്തിയെന്ന് ഇരകൾക്കു വേണ്ടി പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തകർ. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിെൻറ മൂന്നാം ഘട്ട പരീക്ഷണമാണ് ഭോപാലിലെ പീപ്ൾ സർവകലാശാല അധികൃതർ ഇരകളിൽ നടത്തിയത്.
കോവിഡിൽനിന്ന് രക്ഷനേടാനുള്ള കുത്തിവെപ്പാണെന്ന് മാത്രമാണ് പറഞ്ഞതെന്നും വാക്സിൻ പരീക്ഷണം സംബന്ധിച്ചോ മറ്റു വിവരങ്ങളോ നൽകിയില്ലെന്നും സാമൂഹിക പ്രവർത്തക രചന ദിംഗ്ര പറഞ്ഞു. പരീക്ഷണം നടത്തിയതിെൻറ അനുമതിപത്രവും നൽകിയിട്ടിെല്ലന്നും അവർ വ്യക്തമാക്കി. വാക്സിൻ നൽകിയത് സംബന്ധിച്ച് ഇരകൾ പറയുന്നതിെൻറ വിഡിയോയും സാമൂഹിക പ്രവർത്തകർ പുറത്തുവിട്ടു. 'എഴുതാനും വായിക്കാനും എനിക്ക് അറിയില്ല. കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് അവര്‍ പറഞ്ഞത്.
എന്നാൽ, വാക്സിന് സ്വീകരിച്ചതു മുതൽ എനിക്ക് അസുഖങ്ങളുണ്ട്. ഡിസംബര്‍ 14ന് പരിശോധിക്കാനായി ചെന്നെങ്കിലും അവര്‍ എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുകയായിരുന്നു' എന്ന് വാക്സിൻ ലഭിച്ച യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഗരീബ് നഗർ, ജെ.പി നഗർ, ശങ്കർ നഗർ എന്നിവിടങ്ങളിലാണ് വാക്സിൻ പരീക്ഷണം നടത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.