ബംഗ്ലാദേശിൽ ഹിന്ദുക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷനിലേക്ക് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ന്യൂഡൽഹി: ബംഗ്ലാദേശിൽ ന്യൂനപക്ഷത്തിന് നേരെയുണ്ടായ അതിക്രമത്തിലും ഹിന്ദു യുവാവ് ദീപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷനിലേക്ക് വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി), ബജ്രംഗ്ദൾ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
ബാരിക്കേഡുകള്‍ മറികടന്ന് പ്രവർത്തകർ മുന്നോട്ടുപോയതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ബംഗ്ലാദേശിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും മുഹമ്മദ് യൂനുസ് സര്‍ക്കാറിനെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഉയർത്തിയായിരുന്നു പ്രകടനം. സ്ത്രീകളടക്കം ആയിരത്തോളം വരുന്ന പ്രവര്‍ത്തകരെ ഒരു കിലോമീറ്റര്‍ അകലെ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ഇത് മറികടന്നതോടെയാണ് ലാത്തിച്ചാർജുണ്ടായത്.
സംഭവത്തിൽ പ്രതിഷേധിച്ച് ധാക്കയിലെ ഇന്ത്യന്‍ ഹൈകമീഷണറെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഡല്‍ഹിയിലെയും ബംഗാളിലെയും വിസ സേവനങ്ങള്‍ ബംഗ്ലാദേശ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നേരത്തെ ചത്തോഗ്രമിലെ വിസ സേവന കേന്ദ്രം ഇന്ത്യയും താല്‍ക്കാലികമായി അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.