ന്യൂഡൽഹി: 2009-10 കാലത്ത് കൃത്രിമ കാൽ, അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്തതിൽ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിൽ ഡോ. സാക്കിർ ഹുസൈൽ മെമ്മോറിയൽ ട്രസ്റ്റിനും കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദിനുമെതിരായ ഇ.ഡിയുടെ കുറ്റപത്രത്തിൽ സ്വമേധയ കേസെടുത്ത് ലഖ്നോവിലെ പ്രത്യേക കോടതി.
ആഗസ്റ്റ് 11ന് ലഖ്നോവിലെ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ കേസിലുൾപ്പെട്ടവരുടെ ശിക്ഷയും 45.92 ലക്ഷത്തിന്റെ സ്വത്തു പിടിച്ചെടുക്കലും ആവശ്യപ്പെട്ടതായി ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു. ഡോ. സാക്കിർ ഹുസൈൽ മെമ്മോറിയൽ ട്രസ്റ്റ് പ്രതിനിധി പ്രത്യൂഷ് ശുക്ലക്കെതിരെ യു.പി പൊലീസിന്റെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വിഭാഗം 17 കേസുകളെടുത്തിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇ.ഡി കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.