Posted On
date_range Updated On
date_range ഫെബ്രുവരി 12ന് സംയുക്ത തൊഴിലാളി യൂനിയൻ പൊതുപണിമുടക്ക്
ന്യൂഡൽഹി: പുതിയ ലേബർ കോഡുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതുപണിമുടക്ക് നടത്താൻ സംയുക്ത ട്രേഡ് യൂനിയൻ. ജനുവരി ഒമ്പതിന് ഡൽഹി ഹർകിഷൻ സിങ് സുർജിത് ഭവനിൽ നടക്കുന്ന ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി എന്നീ ട്രേഡ് യൂനിയനുകളുടെ ഐക്യവേദിയാണ് പണിമുടക്കിന് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.