മന്ത്രിമാർ സഹകരിക്കുന്നില്ല; പരാതിയുമായി കർണാടകയിലെ കോൺഗ്രസ് എം.എൽ.എമാർ

ബംഗളൂരു: കർണാടകയിൽ മന്ത്രിമാർക്കതിരെ പരാതിയുമായി കോൺഗ്രസ് എം.എൽ.എമാർ. 11 കോൺഗ്രസ് എം.എൽ.എമാരാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചത്. മന്ത്രിമാരുടെ നിസഹകരണം മൂലം ജനാഭിലാഷത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നാണ് എം.എൽ.എമാരുടെ പരാതി.

ഗുൽബർഗ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ബി.ആർ പാട്ടീലും മറ്റ് 10 പേരുമാണ് സിദ്ധരാമയ്യക്ക് കത്ത് അയച്ചത്. മണ്ഡലങ്ങളുടെ വികസനത്തിൽ മന്ത്രിമാർ സഹകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. മന്ത്രിമാരെ ബന്ധപ്പെടണമെങ്കിൽ ഇടനിലക്കാർ വേണമെന്നും  കത്തിൽ ആരോപിക്കുന്നുണ്ട്.

ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ മന്ത്രിമാർ സഹകരിക്കുന്നില്ലെന്നും എം.എൽ.എമാർ പരാതിപ്പെടുന്നു. പ്രശ്നത്തിൽ ഉടൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണമെന്നാണ് എം.എൽ.എമാരുടെ ആവശ്യം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 224ൽ 135 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരത്തിലേക്ക് എത്തിയത്.

Tags:    
News Summary - Unable to work, ministers not responding: 11 Karnataka MLAs write to Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.