പുണെ: ബാങ്ക് ഓഫ് ബറോഡയുടെ ബാരാമതി ടൗൺ ചീഫ് മാനേജരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാങ്ക് പരിസരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തർപ്രദേശ് പ്രയാഗ് രാജ് സ്വദേശിയായ ശിവശങ്കർ മിശ്ര(52)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബാരമതി സിറ്റി പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യക്കുറിപ്പിൽ അമിത ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു.
ശിവശങ്കർ മിശ്ര ജൂലൈ 11ന് ബാങ്കിന് രാജി സമർപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലവും ജോലി സമ്മർദ്ദവും കാരണമാണ് രാജി വെക്കുന്നതെന്നാണ് രാജിക്കത്തിൽ പറഞ്ഞിരുന്നത്.
ആത്മഹത്യാക്കുറിപ്പിൽ ഏതെങ്കിലും പ്രത്യേക ജീവനക്കാരനെ കുറ്റപ്പെടുത്തിയതായി കാണുന്നില്ല എന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.