ഉമർ ഖാലിദ് ജയിലിൽ നിന്നിറങ്ങി; ജാമ്യം ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ

ന്യൂഡൽഹി: ജാമ്യം ലഭിച്ച ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ജയിലിൽനിന്ന് പുറത്തിറങ്ങി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വിചാരണ കോടതി ഉമറിന് ജാമ്യം അനുവദിച്ചത്. ജനുവരി മൂന്ന് വരെയാണ് ജാമ്യം.

കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹി കോടതി ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്. 20,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം നല്‍കിയത്.

ഡൽഹി കലാപത്തിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഉമർ ഖാലിദിനെ ജയിലിലടച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്, ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമേ ഇടപെടാവൂ തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേദിയിൽ പോകുന്നത് ഒഴികെയുള്ള സമയം സ്വന്തം വസതിയ്ക്കുള്ളിലാണ് കഴിയേണ്ടത്.

Tags:    
News Summary - Umar Khalid released from prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.