സ്​ഥലം മാറ്റം ആവശ്യപ്പെട്ട അധ്യാപികയെ കസ്​റ്റഡിയിലെടുക്കണമെന്ന്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജനതാ ദർബാർ സമ്മേളനം തടസപ്പെടുത്തി​െക്കാണ്ട്​ പ്രതിഷേധിച്ച അധ്യാപിക​െയ കസ്​റ്റഡിയിലെടുക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തി​​​​െൻറ ഉത്തരവ്​. 

ദൂരെ സ്​ഥലത്താണ്​ ജോലിയെന്നും സ്​ഥലം മാറ്റം വേണമെന്നും​ ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി​െയ കാണാനെത്തിയ അധ്യാപിക മോശം പദപ്രയോഗം നടത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച്​ മുഖ്യമന്ത്രി അവരെ സസ്​പ​​​െൻറ്​ ചെയ്യുകയും കസ്​റ്റഡിയിലെടുക്കാൻ ഉത്തരവിടുകയുമായിരുന്നു.  

കഴിഞ്ഞ 25 വർഷമായി തന്നെ ഇത്തരം വിദൂര സ്​ഥലങ്ങളിലാണ്​ നിയമിക്കുന്നതെന്ന്​ ഉത്തര ബഹുഗുണ എന്ന അധ്യാപിക ആരോപിച്ചു. 

സംഭവത്തി​​​​െൻറ വിഡിയോ ദൃശ്യങ്ങളിൽ റാവത്തും ബഹുഗുണയും തമ്മിലുള്ള വാദപ്രതിവാദം കേൾക്കാം. സ്​ഥലം മാറ്റം വേണമെന്ന അധ്യാപികയുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചു. അധ്യാപിക തർക്കിക്കാൻ തുടങ്ങി. അതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി അധ്യാപികയെ ഉടൻ സസ്​പ​​​െൻറ്​ ​െചയ്യാനും പൊലിസ്​ കസ്​റ്റഡിയിലെടുക്കാനും ഉത്തരവിടുകയായിരുന്നു. വ്യാഴാഴ്​ച വൈകീട്ട്​ തന്നെ അധ്യാപികയെ പൊലീസ്​ വിട്ടയച്ചു. 
 

Tags:    
News Summary - U'khand CM orders arrest of teacher on seeking transfer -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.