ഗഡ്​കരിക്ക്​ ഉദ്ധവിന്റെ ടിക്കറ്റ്​ വാഗ്ദാനം

മുംബൈ: മുതിർന്ന ബി. ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്​കരിക്ക്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ്​ വാഗ്ദാനം ചെയ്ത്​ ശിവസേന (യു.ബി.ടി) നേതാവ്​ ഉദ്ധവ്​ താക്കറെ.

പൊതുവേദിയിൽ സംസാരിക്കേയാണ്​ ഉദ്ധവിന്റെ വാഗ്ദാനം. ഗഡ്​കരി ബി.ജെ.പി വിട്ട്​ എം.വി.എയിൽ വരണമെന്നും തങ്ങൾ മത്സരിപ്പിക്കാമെന്നുമാണ്​ ഉദ്ധവിന്റെ വാഗ്ദാനം. ബി.ജെ.പി സ്ഥാനാർഥിപ്പട്ടികയിൽ നാഗ്​പുർ സിറ്റിങ്​ എം.പിയായ ഗഡ്​കരിയുടെ പേരില്ലാത്തതിനെ തുടർന്ന്​ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ്​ ഉദ്ധവിന്റെ ക്ഷണം.

എന്നാൽ, ഗഡ്​കരി തങ്ങളുടെ മുതിർന്ന നേതാവാണെന്നും മഹാരാഷ്ട്രയിലെ സ്ഥാനാർഥിപ്പട്ടികയിൽ ആദ്യ പേര്​ നിതിൻ ഗഡ്കരിയുടേതായിരിക്കുമെന്നും ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ്​ പ്രതികരിച്ചു. തകർന്നടിഞ്ഞ പാർട്ടിയാണ്​ ഗഡ്​കരിക്ക്​ ടിക്കറ്റ്​ വാഗ്ദാനം നൽകുന്നതെന്ന്​ പരിഹസിച്ചുകൊണ്ടാണ്​ ഫഡ്​നാവിസിന്റെ പ്രതികരണം.

Tags:    
News Summary - Uddhav Thackeray Invites Nitin Gadkari to Join Mahavikas Aghadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.